അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

By Staff Reporter, Malabar News
Fake Advocate In Alappuzha
Ajwa Travels

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും, ഇതിന് തയ്യാറായില്ലെങ്കിൽ ഇവരെ അറസ്‌റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിയമ ബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷൻ സമർപ്പിച്ച പരാതിയിലായിരുന്നു സെസി സേവ്യറിനെതിരെ കേസെടുത്തത്.

താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന വാദവുമായാണ് സെസി സേവ്യർ കോടതിയെ സമീപിച്ചത്. എന്നാൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ജാമ്യഹരജി തള്ളിക്കൊണ്ട് കോടതി വ്യക്‌തമാക്കി.

Read Also: തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE