വയനാട് : ജില്ലയിലെ അട്ടപ്പാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് റൂട്ട് മാർച്ച് നടത്തി. മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയിലെ പ്രദേശങ്ങളിലാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. ഭയരഹിതമായി ജനങ്ങൾക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയും പൊതുജനങ്ങളിൽ ആത്‌മവിശ്വാസം വർധിപ്പിക്കുകയുമാണ് പോലീസ് ലക്ഷ്യം വെക്കുന്നത്.
അഗളി പഞ്ചായത്തിലെ വീരന്നൂർ മുതൽ മുക്കാലി വരെയും ഷോളയൂർ പഞ്ചായത്തിലെ ഗോഞ്ചിയൂർ മുതൽ ഷോളയൂർ കവല വരെയുമാണ് ഇന്നലെ പോലീസ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിൽ അതിർത്തി രക്ഷാ സേനാംഗങ്ങളും പോലീസും പങ്കെടുത്തു.
അഗളി എഎസ്‍പി പഥംസിങ്, എസ്ഐ ഫക്രുദ്ദീൻ എന്നിവരാണ് റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്. സുരക്ഷാ ചുമതലകൾക്ക് അസിസ്‌റ്റന്റ് കമാൻഡറിന്റെ നേതൃത്വത്തിൽ 76 പേർ അടങ്ങുന്ന അതിർത്തി രക്ഷാ സേനയുടെ ഒരു കമ്പനിയെ ആണ് അട്ടപ്പാടിയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
Read also : യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിച്ചു; യുവാവ് അറസ്‌റ്റിൽ







































