തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്ണനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീധരിയുടെ അയല്‍വാസി കൂടിയാണ് ഇയാൾ.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സ്ത്രീയുടെ തല ഗോപാലകൃഷ്ണൻ പലതവണ ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഗോപാലകൃഷ്ണന് ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രീധരി പുറത്തേക്ക് തെറിച്ചു വീണത്. സൈദാര്‍ പള്ളിക്കടുത്തു വെച്ചായിരുന്നു സംഭവം.
Malabar News: കാമ്പസ് ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്







































