മഞ്ചേരി: മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് സൂചന.
റൗഫ് ശരീഫിന്റെ അക്കൗണ്ടില്‍ രണ്ട് കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഈ പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തി എന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഭവ സ്‌ഥലത്തേക്ക് എത്തി. വീടിന് മുന്നില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
Read Also: കരിപ്പൂരിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി