കരിപ്പൂരിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Trainee Reporter, Malabar News
Malabarnews_gold smuggling
Representational image
Ajwa Travels

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 866 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷഹബാസ് എന്നയാൾ പിടിയിലായി. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണം പിടികൂടിയിരുന്നു.  എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ നൗഷുർ എന്നയാളാണ് 53 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി കഴിഞ്ഞ ദിവസം പിടിയിലായത്. 1.07 കിലോ സ്വർണമാണ്  ഇയാളിൽ നിന്നും അധികൃതർ പിടികൂടിയത്.

Read also: വീണ്ടും കൊള്ളയടി; ഇന്ധനവില സർവകാല റെക്കോർഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE