വീണ്ടും കൊള്ളയടി; ഇന്ധനവില സർവകാല റെക്കോർഡിൽ

By Trainee Reporter, Malabar News
fuel price hike
Representational image
Ajwa Travels

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 88.01 രൂപയായി. ഡീസലിന് 82.30 രൂപയാണ് വില. ഫെബ്രുവരിയിൽ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വർധിപ്പിച്ചത്.

അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധനവില വർധിക്കാൻ കാരണമെന്നാണ് എണ്ണകമ്പനികൾ പറയുന്നത്. എന്നാൽ 2014ൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളർ ആയിരുന്നപ്പോഴും എന്ന വില 85 രൂപയിൽ എത്തിയിരുന്നില്ല.

Read also: കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE