മുഖ്യമന്ത്രി ആര്? ഖർഗെയുടെ വസതിയിൽ ചർച്ച, രാഹുൽ ഗാന്ധി പങ്കെടുക്കും

നേതാക്കളെ തൃപ്‌തിപ്പെടുത്തി ഒരു സമവായത്തിൽ എത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം. കെപിസിസി ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായി ഖർഗെ സംസാരിക്കും.

By Senior Reporter, Malabar News
Mallikarjun Kharge and Rahul Gandhi

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ചർച്ച തുടങ്ങി. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.

വിഡി. സതീശൻ, രമേശ് ചെന്നിത്തല, കെസി. വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായാണ് ദേശീയ നേതാക്കൾ കൂടിക്കാഴ്‌ച നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എഐസിസി നിയമിച്ച നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

നേതാക്കളെ തൃപ്‌തിപ്പെടുത്തി ഒരു സമവായത്തിൽ എത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം. കെപിസിസി ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായി ഖർഗെ സംസാരിക്കും. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസി. വേണുഗോപാലിനാണ്. എന്നാൽ, ഘടകകഷികളുടെ പിന്തുണ വിഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE