നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; തിങ്കളാഴ്‌ച എഐസിസിക്ക് പരാതി നൽകും

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും ഹൈക്കമാൻഡിനെ സ്‌ഥിതിഗതികൾ അറിയിക്കും.

By Senior Reporter, Malabar News
Adoor Prakash
അടൂർ പ്രകാശ് / Image Courtesy: Adoor Prakash FB Page / Image Cropped by Team MN

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരാതിയുമായി മുന്നോട്ട്. തിങ്കളാഴ്‌ച ഡെൽഹിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും.

കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനം ഉന്നയിച്ച അടൂർ പ്രകാശ്, ഇക്കാര്യങ്ങളെല്ലാം രേഖാമൂലം എഐസിസിയെ അറിയിക്കുമെന്ന് വ്യക്‌തമാക്കി. അതിനിടെ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും ഹൈക്കമാൻഡിനെ സ്‌ഥിതിഗതികൾ അറിയിക്കും. പിസിസി അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് സണ്ണി ജോസഫ് ഡെൽഹിയിലെത്തുന്നത്.

അടൂർ പ്രകാശ് ഹൈക്കമാൻഡിനെ സമീപിക്കുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് സതീശൻ വിഭാഗവും ഹൈക്കമാൻഡിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. എംകെ മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുൾപ്പടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണ് തീരുമാനിക്കുന്നതെന്നും യുഡിഎഫ് ചെയർമാനായ തന്നെ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നും പറഞ്ഞാണ് അടൂർ പ്രകാശ് പരസ്യപ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി വിഡി സതീശനെതിരായ നിലപാടുകളാണ് അദ്ദേഹം പങ്കുവെച്ചത്. പല കാര്യങ്ങളും മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇത് ദുഃഖകരമാണ്. യുഡിഎഫ് യോഗം ചേരുന്നില്ല. പല വിഷയങ്ങളിലും ചോദ്യം ഉയരുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്‌ഥയാണ്. വിഷയങ്ങൾ ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നത് കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

അതേസമയം, അടൂർ പ്രകാശിന്റെ പ്രസ്‌താവനയിൽ മുസ്‌ലിം ലീഗും അതൃപ്‌തി പരസ്യമാക്കിയിട്ടുണ്ട്. നീക്കം തികച്ചും അനവസരത്തിൽ ഉള്ളതാണെന്നും രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നതാണെന്നും ലീഗ് നേതാക്കൾ വ്യക്‌തമാക്കി. കോൺഗ്രസിനുള്ളിലെ ചേരിപ്പോരിലേക്ക് മുസ്‌ലിം ലീഗിനെ അനാവശ്യമായി വലിച്ചിഴച്ചതിലാണ് സംസ്‌ഥാന നേതൃത്വത്തിന് പ്രധാനമായും അതൃപ്‌തിയുള്ളത്.

മുനീറിന് പദവി നൽകുന്നത് സംബന്ധിച്ച് വിഡി സതീശൻ, കെസി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുമായി മുമ്പുതന്നെ ആശയവിനിമയം നടത്തുകയും അന്തിമതീരുമാനത്തിൽ എത്തുകയും ചെയ്‌തതാണ്‌. എന്നിട്ടും ഇക്കാര്യം ഉയർത്തിക്കാട്ടി കോൺഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് ലീഗിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Most Read| റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തി; യുക്രൈൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE