ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. ചർച്ചയിൽ രാഹുൽ ഗാന്ധി ഇടപെടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം വിഡി. സതീശനും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും ഡെൽഹിയിൽ എത്തിയിട്ടുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും ഡെൽഹിയിലുണ്ട്. രമേശ് ചെന്നിത്തല എത്തിയില്ല.
വിഡി. സതീശന് രാജ്യ തലസ്‌ഥാനം ഗംഭീര സ്വീകരണമാണ് നൽകിയത്. സണ്ണി ജോസഫിന് നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച നേതാക്കൾ ഡെൽഹിയിലെത്തിയത് രാത്രി 12.30ഓടെയാണ്. കേരള ഹൗസിലേക്ക് വിഡി. സതീശന്റെ കാർ എത്തിയ ഉടൻ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തി.
സതീശനെ നേതാക്കൾ ഷാൾ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവെച്ച് കേക്ക് മുറിച്ചു. തൊട്ടുപിന്നാലെ കേരള ഹൗസിലേക്ക് എത്തിയ സണ്ണി ജോസഫിന് നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇരുവരും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































