പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം

കുന്നംകുളം അകതിയുർ തറമേൽ വീട്ടിൽ ഒലീവയാണ് അമ്മയുടെ ആഗ്രഹം പോലെ പോലീസ് വേഷമണിഞ്ഞത്. കുന്നംകുളം സ്‌റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന അമ്മ ഉഷ 2021ൽ കോവിഡ് ബാധിച്ചാണ് മരിച്ചത്.

By Senior Reporter, Malabar News
oliva
ഒലീവ / Image Courtesy: Mathrubhumi Online / Cropped by Team MN

കുന്നംകുളം അകതിയുർ തറമേൽ വീട്ടിൽ ഒലീവ പോലീസ് യൂണിഫോം അണിഞ്ഞപ്പോൾ അത് അമ്മയുടെ ആഗ്രഹസഫലീകരണമായി. 2021ൽ കോവിഡ് ബാധിച്ചാണ് ഒലീവയുടെ അമ്മ കെവി ഉഷ മരിച്ചത്. മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഒലീവ ഇപ്പോൾ.

18ആം വയസിൽ പിഎസ്‌സി എഴുത്. എന്നെപ്പോലെ പോലീസിൽ കയറ്’ എന്നായിരുന്നു ഒലീവയോട് അമ്മ ഉഷ എന്നും പറയാറുള്ളത്. അന്ന് ചിരിച്ചുതള്ളിയ ആവശ്യം അമ്മയുടെ മരണത്തോടെയാണ് മോഹമായി മാറിയത്.

കുന്നംകുളം സ്‌റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന ഉഷ പോക്‌സോ കോടതിയിലെ ലേസർ ഓഫീസർ കൂടിയായിരുന്നു. ആശ്രിത നിയമനമായിരുന്നു ഒലീവയുടേതെങ്കിലും പോലീസിൽ നിന്ന് മാറി റവന്യൂ വകുപ്പിൽ ചേരാനാണ് അച്ഛനും റിട്ട. എസ്‌ഐയുമായ ടികെ. ബാലൻ മകളോട് ആവശ്യപ്പെട്ടത്.

ആശ്രിത നിയമനത്തിന് അപേക്ഷ നൽകുമ്പോൾ അച്ഛൻ ബാലൻ, റവന്യൂ വിഭാഗത്തിൽ ക്ളർക്ക് എന്നാണ് എഴുതിക്കൊടുത്തത്. പോലീസ് ജീവിതം അത്രത്തോളം സുഖകരമല്ല എന്ന അഭിപ്രായമായിരുന്നു ഇതിന് കാരണം.

തൃശൂർ വിജിലൻസിൽ നിന്ന് എസ്‌ഐ ആയി മൂന്നുവർഷം മുമ്പാണ് ഇദ്ദേഹം വിരമിച്ചത്. എന്നാൽ, അച്ഛന്റെ വാക്കുകൾ മറികടന്ന് അമ്മയുടെ ആഗ്രഹം പോലെ ഒലീവ പോലീസിൽ ചേരുകയായിരുന്നു. വ്യാഴാഴ്‌ചയാണ് ഒലീവ സിപിഒ ആയി പോലീസ് വേഷമണിഞ്ഞത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE