മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനും വീണക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.

By Senior Reporter, Malabar News
Pinarayi vijayan, veena and riyaz
പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.

മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാവും അന്വേഷണം നടക്കുക. ആദ്യഘട്ടത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാവും നടത്തുകയെന്നാണ് റിപ്പോർട്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസിൽ ഇഡി നടത്തിയ അന്വേഷണത്തിലാണ് സിഎംആർഎല്ലിൽ നിന്ന് വീണ വിജയൻ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. കൈക്കൂലിപ്പണം ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയെന്നും ഇഡി കണ്ടെത്തി. വീണയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ഇഡി കണ്ടെത്തിയിരുന്നു.

മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹവാല ഇടപാട് നടത്തിയതെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്. ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവിക്ക് ഇഡി കത്ത് നൽകിയത്.

അതേസമയം, കേസിൽ എജിയുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം നിർദ്ദേശം നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഡിജിപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE