സ്വന്തം വിവാഹച്ചടങ്ങിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് കരുതലായി ഡോ. ഷിറിൻ

കണ്ണൂർ പാനൂർ സ്വദേശിയായ ഡോ. ഷിറിൻ സുബൈർ ആണ് തന്റെ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കിയത്. ഷിറിന്റെ മാതൃകാപരമായ ഇടപെടൽ സാമൂഹിക മാദ്ധ്യമങ്ങളിലും കൈയ്യടി നേടി.

By Senior Reporter, Malabar News
dr. shirin subair
ഡോ. ഷിറിൻ സുബൈർ യുവതിയെ പരിശോധിക്കുന്നു / Image Courtesy: Instagram / Cropped by Team MN

സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്‌ടർ എന്ന ഉത്തരവാദിത്തം മറക്കാതെ, ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട യുവതിക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കി ഡോ. ഷിറിൻ സുബൈർ. കണ്ണൂർ പാനൂരിലാണ് സംഭവം.

ഡോക്‌ടറായ ഷിറിന്റെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഇത് കണ്ട് ഓടിയെത്തിയ ഷെറിൻ യുവതിയെ പരിശോധിച്ച് ആവശ്യമായ ചികിൽസയും നിർദ്ദേശവും നൽകുകയായിരുന്നു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും ഡോക്‌ടറെന്ന നിലയിലെ തന്റെ ഉത്തരവാദിത്തം നിറവേറ്റാനായതിൽ അതീവ സന്തോഷത്തിലാണ് ഷിറിൻ. ഈ പ്രവൃത്തിയെ ബന്ധുക്കളും സുഹൃത്തുക്കളും പ്രശംസിക്കുകയും ചെയ്‌തു. ഷിറിന്റെ മാതൃകാപരമായ ഇടപെടൽ സാമൂഹിക മാദ്ധ്യമങ്ങളിലും കൈയ്യടി നേടി. പികെ സുബൈറിന്റെയും പാനൂർ നഗരസഭാ കൗൺസിലർ ഷീനയുടെയും മകളാണ് ഷിറിൻ.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE