പാലക്കാട്: പൊള്ളാച്ചി-പോത്തനൂർ റെയിൽ പാതയുടെ സുരക്ഷാ പരിശോധന നാളെ നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പാതയിലെ വൈദ്യുതീകരണം നേരത്തേ പൂർത്തിയായിരുന്നു. നാളെ രാവിലെ പോത്തനൂരിൽ നിന്ന് ആരംഭിക്കുന്ന പരിശോധന ഉച്ചയ്‌ക്ക് ശേഷം പൊള്ളാച്ചിയിൽ അവസാനിക്കും.
തുടർന്ന്, പൊള്ളാച്ചിയിൽ നിന്ന് എടുക്കുന്ന പരിശോധനാ വണ്ടി ഉച്ചയ്‌ക്ക് ശേഷം മൂന്നിന് പോത്തൂർ വഴി മടങ്ങും. പാതയിലൂടെ തീവണ്ടികൾ കടത്തിവിടാവുന്ന വേഗം, വൈദ്യുതി ലൈനുകളിൽ ഊർജം പ്രവഹിക്കുന്ന അളവ് തുടങ്ങിയവയാണ് സംഘം പരിശോധിക്കുക. രാജേഷ് കുമാർ മെഹ്‌ത, സമീർ ദിഗേ, ത്രിലോക് കോത്താരി, എജി ശ്രീനിവാസൻ എന്നിവർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധന നടത്തുക.
കോയമ്പത്തൂർ, പൊള്ളാച്ചി മേഖലയിലെ ആയിരകണക്കിന് യാത്രക്കാരാണ് പൊള്ളാച്ചി-പോത്തനൂർ വഴിയുള്ള തീവണ്ടിക്കായി കാത്തിരിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ പുതിയ ബ്രോഡ്ഗ്രേജിലൂടെ തീവണ്ടി ഓടിക്കാമെന്നാണ് റെയിൽവേ നൽകുന്ന വിവരം. സേലം ഡിവിഷന്റെ പരിധിയിലാണ് പോത്തനൂർ റയിൽവേ സ്‌റ്റേഷൻ. പൊള്ളാച്ചി സ്‌റ്റേഷൻ പാലക്കാട് ഡിവിഷന്റെ കീഴിലുമാണ്.
Read Also: കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്
































