കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി.
പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. അതേസമയം, കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്‌പരം മാറ്റിയതിന്റെ കാരണം വ്യക്‌തമല്ല.
Read Also: സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി; ബെംഗളൂരുവിൽ മലയാളി ഉൾപ്പടെ അറസ്‌റ്റിൽ