ഇടുക്കി: പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കോവിഡും കനത്ത മഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി ഇവിടേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുക ആയിരുന്നു.
ക്രിസ്‌തുമസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു. ഇതിനായി ടൂറിസം മന്ത്രിക്കും വനം മന്ത്രിക്കും പോലീസ്, റവന്യൂ വകുപ്പുകൾക്കും സ്‌ഥലം എംഎല്‍എ ഡികെ മുരളി നിവേദനവും നൽകിയിരുന്നു. എന്നിട്ടും തീരുമാനമാകാത്തതിനാല്‍ ജില്ലാ വികസന സമിതിയിൽ വിഷയം വീണ്ടും ചര്‍ച്ചയായി.
തുടര്‍ന്ന് കളക്‌ടറുടെ നിർദ്ദേശമനുസരിച്ച് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും ഡിഎഫ്ഒയും തഹസിൽദാറും നേരിട്ട് സ്‌ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. അപകടാവസ്‌ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമപരമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കരുതലും ജാഗ്രതയും പുലർത്തി മാത്രമേ പൊൻമുടി യാത്ര നടത്താവൂ എന്ന് എംഎല്‍എ ഡികെ മുരളി അഭ്യർഥിച്ചു.
Most Read: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം








































