തിരുവനന്തപുരം: ജില്ലയിലെ പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്‌ടർ നവജ്യോത് ഖോസ അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 18 മുതലാണ് പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ ആശ്വാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരിക്കുന്നത്. അതേസമയം, കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് കളക്‌ടർ പറഞ്ഞു.
Most Read: മാതമംഗലത്തെ തൊഴിൽതർക്കം ഒത്തുതീർപ്പായി; എസ്ആർ അസോസിയേറ്റ്സ് നാളെ തുറക്കും