കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

By Staff Reporter, Malabar News
Covid; new cases in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി ക്ളാസുകള്‍ ആരംഭിക്കാനും അനുമതി ലഭിച്ചു.

ഉൽസവങ്ങളുടെ വിലക്ക് നീക്കുകയും സര്‍ക്കാര്‍-സ്വകാര്യ സ്‌ഥാപനങ്ങള്‍ മുഴുവനായും ഓഫ്‌ലൈന്‍ ആയി പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ അന്തര്‍സംസ്‌ഥാന യാത്രകള്‍ക്ക് വിലക്കില്ലെന്നും, എന്നാൽ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ മാസ്‌ക് ഉപയോഗം നിര്ബന്ധമാക്കില്ലെന്ന മാദ്ധ്യമ വാർത്തകൾ വന്നതിന് പിന്നാലെ കേന്ദ്രം ഇത് തള്ളിയിരുന്നു.

പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല, വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട, ബാറുകൾക്കും ജിമ്മുകൾ എന്നിവ പൂർണ തോതിൽ പ്രവർത്തിക്കാം. ഉൽസവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ടെന്നാണ് പുതിയ തീരുമാനം. സർക്കാർ, സ്വകാര്യ-സ്‌ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാമെന്നും കേന്ദ്രം അറിയിച്ചു.

Read Also: മോൻസൺ കേസ്; പണം കൈപ്പറ്റിയ പോലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE