കോവിഡ് വ്യാപനം; തീർഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്

By Staff Reporter, Malabar News
New Covid Cases Reported In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീർഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിൽസ സൗകര്യങ്ങൾ സജ്‌ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. 27 കോവിഡ് മരണവും 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തു. 2.49 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 17,073 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനമായിരുന്നു. ഇന്ന് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായിട്ടുണ്ട്.

Read Also: ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE