ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
Oommen Chandy

കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.

2015ൽ ഇതിനുള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇതിൻമേൽ 2016ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്‌തമാക്കി.

വസ്‌തുതകൾ ഇതായിരിക്കെയാണ് ബഫ‌‌ർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ രംഗത്ത് വന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണം. എല്ലാം നോക്കാം എന്ന് പറയുകയല്ലാത്തെ മുഖ്യമന്ത്രി ഒന്നും നടത്തുന്നില്ലെന്നും സഭയുടെ വക്‌താവ് ആരോപിച്ചു.

Read Also: സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE