തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ കളക്‌ടർറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
പൊൻമുടിയിൽ ഇതിനോടകം തന്നെ നിരവധി പേർ സന്ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്‌തിട്ടുണ്ട്. ഇവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതാണ് അധികൃതർ വ്യക്‌തമാക്കി. 8547601005 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാവുന്നതാണ്.
അഗസ്‌ത്യാർകൂടത്തിൽ നാളെ മുതൽ 26ആം തീയതി വരെ ട്രക്കിങ്ങിനായുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്‌തവർക്ക് ഓൺലൈനായി തന്നെ പണം തിരികെ ലഭിക്കുന്നതാണ്. പുതുതായി ഓൺലൈൻ ബുക്കിംഗ് തുടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും, ഓഫ്‌ലൈൻ ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ കൂടുതൽ വിവരങ്ങൾക്കായി 0471 2360762 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read also: യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ