തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘സ്‌പിരിറ്റ്‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡിയാണ്. പ്രഭാസിന്റെ കരിയറിലെ 25ആമത്തെ ചിത്രമാണ് ‘സ്‌പിരിറ്റ്’.
ടി സീരീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്‌റ്റർ പുറത്തുവിട്ടത്.
എട്ട് ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയ്‌ക്ക് പുറമെ വിദേശ ഭാഷകളിലടക്കം ചിത്രം റിലീസ് ചെയ്യും.
അതേസമയം, ‘സ്‌പിരിറ്റി’നെ കൂടാതെ പ്രഭാസ് നായകനാകുന്ന നാല് സിനിമകളാണ് നിലവിൽ അണിയറയില്‍ ഒരുങ്ങുന്നത്. രാധാകൃഷ്‌ണ കുമാറിന്റെ ‘രാധേ ശ്യാം’, പ്രകാശ് നീലിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘സലാര്‍’, ഓം റാവത്ത് ചിത്രം ‘ആദിപിരുഷ്’ എന്നിവയാണ് പ്രഭാസിന്റെതായി നിർമാണം പുരോഗമിക്കുന്ന ചിത്രങ്ങൾ.
Most Read: കണ്ടീഷണർ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം