നൈറ്റ് ഷിഫ്റ്റ് സ്‌റ്റുഡിയോസ്, വൈ നോട്ട് സ്‌റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറെ’യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡീയസ് ഈറെ.
ഒട്ടേറെ ദുരൂഹത ജനിപ്പിക്കുന്ന കഥാപാത്രമായാണ് പ്രണവ് ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നത്. കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിന്റെ വൈകാരിക നിമിഷങ്ങളെ ഗംഭീരമായി പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നടക്കം ലഭിക്കുന്നത്.
ഉദ്വോഗവും ആകാംക്ഷയും മിസ്‌റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈമാസം 31ന് ആഗോള റിലീസായെത്തും.
ക്രിസ്‌റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ഷെഹ്‌നാദ് ജലാൽ ഐഎസ്‌സി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, എഡിറ്റിങ്- ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ- ജയദേവൻ ചാക്കാടത്ത്, സൗണ്ട് മിക്‌സ്- എംആർ രാജാകൃഷ്‌ണൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, സ്‌റ്റണ്ട്- കലൈ കിങ്‌സൺ, കോസ്‌റ്റ്യൂം- മെൽവി ജെ, പബ്ളിസിറ്റി ഡിസൈനർ- എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്‌റ്റിൽസ്- അർജുൻ കലിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പിആർഒ- ശബരി.
ഇ ഫോർ എക്‌സ്‌പിരിമെന്റ്സ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഹോം സ്‌ക്രീൻ എന്റർടൈമെന്റ്‌സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെ ഇന്ത്യയിലെമ്പാടും എത്തിക്കുന്നത് തിങ്ക് സ്‌റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































