ന്യൂഡെല്‍ഹി: ഇന്ന് ശ്രീലങ്കയിൽ നടക്കുന്ന സംഭവങ്ങൾ നാളെ ഇന്ത്യയിലും സംഭവിക്കുമോയെന്ന് മുതിര്‍ന്ന അഭിഭാഷകകന്‍ പ്രശാന്ത് ഭൂഷണ്‍. ശ്രീലങ്കയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് വിവിധ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ട് പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയിലെ ഭരണാധികാരികള്‍ ചെയ്‌ത ഇന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ ഇവിടെ ചെയ്യുന്നതും തമ്മിലുള്ള സാമ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നത് പോലെയായിരിക്കുമോ ഇന്ത്യയിലെ അനന്തരഫലങ്ങള്‍?’- ഭൂഷൺ ട്വീറ്റ് ചെയ്‌തു.
‘ഹലാല്‍ ബഹിഷ്‌കരണം ആവശ്യപ്പെട്ട് ലങ്കയിലെ ബുദ്ധ സന്യാസിമാര്‍’, ‘ശ്രീലങ്കയില്‍ മുസ്‌ലിം പള്ളികള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും എതിരായി ആള്‍ക്കൂട്ട ആക്രമണം’, ശ്രീലങ്കയില്‍ പൊതുസ്‌ഥലങ്ങളില്‍ ബുര്‍ക്ക നിരോധിച്ചു, ശ്രീലങ്കയില്‍ ക്രൈസ്‌തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു’, ‘ശ്രീലങ്കയില്‍ മുസ്‌ലിങ്ങള്‍ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നു തുടങ്ങിയ തലക്കെട്ടുകളാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ശ്രീലങ്കയില്‍ ഉടൻ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡണ്ട് ഗോതബായ രജപക്‌സെ. ഈ ആഴ്‌ച തന്നെ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും രൂപീകരിക്കും എന്നാണ് രജപക്‌സെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ രാഷ്‌ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡണ്ട് പ്രഖ്യാപിച്ചു.
Read also: ചീഫ് ജസ്‌റ്റിസിന് നന്ദി; സിദ്ദീഖ് കാപ്പന്റെ ഭാര്യ



































