റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ; ‘പ്രേംപാറ്റ’യ്‌ക്ക് കോഴിക്കോട് തുടക്കം

സ്‌റ്റുഡിയോ ഔട്ട്സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന പ്രേംപാറ്റ, ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്‌ചാത്തലത്തിൽ റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ ആയാണ് ഒരുങ്ങുന്നത്. സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും വേഷമിടുന്നുണ്ട്.

By Senior Reporter, Malabar News
Prempatta Malayalam movie by Aamir Pallikkal
(Image Courtesy: 24 news)
Ajwa Travels

ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേംപാറ്റ’യ്‌ക്ക് കോഴിക്കോട് തുടക്കം. നടി മംമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.

ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്‌ചാത്തലത്തിൽ റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ ആയാണ് സിനിമ ഒരുങ്ങുന്നത്. ‘എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്’ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കാസ്‌റ്റിങ്‌ കോളിന് ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. സിനിമയിൽ ഭൂരിഭാഗവും പുതുമുഖ കഥാപാത്രങ്ങളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലിജീഷ് കുമാറാണ്. സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, സിദ്ദിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്‌ജു ശിവറാം, കുഞ്ഞികൃഷ്‌ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സൽമാനുൽ ഫർസി, ജോബിഷ്, ജയശങ്കർ, ഒമർ നവാസി എന്നിവർ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അങ്കിത് മേനോൻ സംഗീതം പകരുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രേണദിവെ ആണ്. ആകാശ് ജോസഫ് വർഗീസ് ആണ് എഡിറ്റിങ്. എക്‌സി. പ്രൊഡ്യൂസർ- ഒമർ നവാസി, പ്രൊഡക്ഷൻ ഡിസൈൻ- അനീഷ് നാടോടി, കോസ്‌റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈൻ- വിഷ്‌ണു സുജാതൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ചീഫ് അസോ. ഡയറക്‌ടർ- സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലം.

പബ്ളിസിറ്റി- മാഡിസം ഡിജിറ്റൽ, സ്‌റ്റിൽസ് സെറിൻ ബാബു, പിആർഒ- മഞ്‌ജു ഗോപിനാഥ്‌ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ. സ്‌റ്റുഡിയോ ഔട്ട്സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന പ്രേംപാറ്റ സെൻട്രൽ പിക്‌ചേഴ്‌സ് ആണ് തിയേറ്ററുകളിൽ എത്തിക്കുക.

Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE