കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ് തുക വർധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വർധനയുമാണ് ചെങ്കല്ലിന്റെ വില വർധിപ്പിക്കാൻ കാരണമായത്.
2018 ഫെബ്രുവരിയിലാണ് അവസാനമായി ചെങ്കല്ലിന്റെ വില വർധിപ്പിച്ചത്. അന്ന് പണകളിൽ ഒരു കല്ലിന് 23 മുതൽ 25 രൂപ വരെയായിരുന്നു. ഇപ്പോഴത്തെ വില വർധനയെ തുടർന്ന് നവംബർ മുതൽ ജില്ലയിലെ പണകളിൽ ഒന്നാം നമ്പർ കല്ലിന് 26 രൂപ മുതൽ 28 രൂപ വരെ നൽകണം. കല്ലിന്റെ ഗുണനിലവാരവും ഉപയോഗവും അനുസരിച്ച് വിലയിൽ മാറ്റം വരും.
കയറ്റിറക്ക് കൂലിയും വാഹനത്തിന്റെ വാടകയും കൂട്ടി നിലവിൽ 32 മുതലാണ് ജില്ലയിൽ ഒന്നാം നമ്പർ ചെങ്കല്ലിന്റ വില. കൂടാതെ ദൂരം കൂടുന്തോറും വിലയിൽ മാറ്റം വരികയും ചെയ്യും. ഊരത്തൂർ, കേപ്പറമ്പ്, ആനയടി, കേളകം, ചെറുവാഞ്ചേരി, നവോദയക്കുന്ന്, മയ്യിൽ, ശ്രീകണ്‌ഠപുരം, പെരിങ്ങോം, വയക്കര, കാങ്കോൽ, ആലപ്പടമ്പ, എരമം, കുറ്റൂർ തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നാണ് നിലവിൽ കല്ല് എത്തുന്നത്.
Read also: ക്ഷേത്ര ദർശനത്തിനിടെ ദളിത് കുടുംബം ആക്രമിക്കപ്പെട്ടു; സമരം പ്രഖ്യാപിച്ച് മേവാനി