ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിനടുത്തുള്ള നേർ ഗ്രാമത്തിൽ ക്ഷേത്രം സന്ദർശിച്ചതിന് ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളെ 20ഓളം പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ സമരം പ്രഖ്യാപിച്ച് എംഎൽഎ ജിഗ്‌നേഷ് മേവാനി. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് മേവാനി ഗുജറാത്തിലെ റാപ്പാറിലെ അമീർ ഗ്രാമത്തിലെത്തി ദളിത് കുടുംബങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കും.
ദലിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് ആരോപിച്ച മേവാനി, എന്തുകൊണ്ടാണ് സർക്കാർ ആക്രമണത്തിന് ശേഷം മാത്രം പ്രവർത്തിക്കുന്നത് എന്നും ചോദിച്ചു. സ്‌ഥലത്തെ എംഎൽഎ പോലും ഒരു ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായ റാപ്പാറിലെ ആക്രമണം എങ്ങനെ സഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.
“ക്ഷേത്രങ്ങളുടെ പേരിൽ രാജ്യമാകെ രാഷ്‌ട്രീയം കളിക്കുന്ന നിങ്ങൾ ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനം നിഷേധിക്കുന്നതിൽ എന്ത് നടപടിയാണെടുത്തത്? കച്ച് ജില്ലയിൽ തന്നെ ദളിതരുടെ 1500ഓളം ഏക്കർ ഭൂമിയാണ് ഉയർന്ന ജാതിക്കാരുടെ കൈവശമുള്ളത്. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങൾ ഒന്നും ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ദളിതരുടെ ഭൂമിയിൽ നിർമിച്ച ക്ഷേത്രത്തിൽ ഞങ്ങൾ പ്രവേശിക്കും,”- മേവാനി പറഞ്ഞു..
ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് പോലീസും ഭരണനേതൃത്വവും ഭൂമി അതിന്റെ യഥാർഥ ഉടമകൾക്ക് തിരികെ നൽകുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിൽ എവിടെയെങ്കിലും ജാതീയമായ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും ഗുജറാത്തിലെ എംഎൽഎ കൂടിയായ ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേർത്തു.
TW: Disturbing images.
A family was brutally attacked by people of in Kutch district of Gujarat for entering a temple. @RDAMIndia team has been assisting the family and an FIR has been registered. BJP-led Gujarat government is a mute spectator as always. pic.twitter.com/eh42oV4NgQ— Jignesh Mevani (@jigneshmevani80) October 30, 2021
Most Read: നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി