ദളിത് വിദ്യാർഥിക്ക് മർദനം; മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിരെ പരാതി

By News Desk, Malabar News
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൊവ്വാഴ്‌ച ഏഴ് വയസുള്ള ദളിത് വിദ്യാർഥിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തതായി പോലീസ്. കിയോറൗണ മേഖലയിലെ ഗംഗാപൂർ താലിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ദളിത് കുട്ടി സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തുവെന്ന് കിയോറൗണ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജയ് പ്രകാശ് യാദവ് പറഞ്ഞു.

മർദ്ദനത്തിൽ വിദ്യാർഥിയുടെ വലത് കണ്ണിനോട് ചേർന്ന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധു പരാതി നൽകിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും യാദവ് പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അസിസ്‌റ്റന്റ് അടിസ്‌ഥാന വിദ്യാഭ്യാസ ഓഫീസർ (ഡിഗ് ബ്‌ളോക്ക്) ഫർഹ റയീസ് പറഞ്ഞു. അധ്യാപികക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും അവർ വ്യക്‌തമാക്കി. താൻ തന്നെ ഇക്കാര്യം അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പാക്കുമെന്നും റയീസ് അറിയിച്ചു.

Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE