കണ്ണൂർ: സംസ്ഥാന നേതൃത്വം കരുക്കൾ നീക്കുന്നതിനിടെ നേരിടാനുറച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനാകില്ലെന്നും തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും കെവി തോമസ് വ്യക്തമാക്കി. പാർട്ടി ഭരണഘടന വായിക്കാത്തവരാണ് ഇപ്പോൾ അംഗത്വ വിതരണം നടത്തുന്നത്. കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഇപ്പോഴും പറയുന്നു. നേതൃത്വത്തെ വിമർശിച്ചാൽ പുറത്താക്കുമോ? എങ്കിൽ ആന്റണിയും വയലാർ രവിയും പാർട്ടിയിൽ ഉണ്ടാകുമായിരുന്നോ എന്നും കെവി തോമസ് ചോദിച്ചു. വ്യക്തിപരമായ തീരുമാനത്തിന് മുഖ്യമന്ത്രിയോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെവി തോമസിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കെപിസിസി. സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കത്തു നല്കി. കെവി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
Most Read: ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്







































