ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്

By Staff Reporter, Malabar News
akhilesh-yadav-attacks-centre
Ajwa Travels

ലക്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സാര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് അഖിലേഷ് യാദവ് ചോദിച്ചു. രാജ്യത്ത് ഇന്ധനവില നിരുത്തരവാദപരമായ രീതിയില്‍ കുതിച്ചുയരുകയാണ്.

സര്‍ക്കാരിന് ഭരണപരമോ മാനേജ്മെന്റ് തലത്തിലോ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം ആഗോള മാര്‍ക്കറ്റിന് അനുസരിച്ചാണ് നീങ്ങുന്നതെങ്കില്‍ പിന്നെന്തിനാണ് പെട്രോളിയം മന്ത്രാലയമെന്ന് അഖിലേഷ് യാദവ് ചോദ്യം ഉന്നയിച്ചു. ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അഖിലേഷ് രൂക്ഷ വിമര്‍ശനമുന്നയിച്ചു.

അന്താരാഷ്‌ട്ര തലത്തില്‍ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവര്‍ധിച്ചതാണ് ഇന്ത്യയിലും വിലകുത്തനെ ഉയരാന്‍ കാരണമായതെന്ന് പെട്രോളിയം മന്ത്രി ഹര്‍കിഷന്‍ സിംഗ് പുരി കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. യുകെയും യുഎസും ഫ്രാന്‍സും 51 ശതമാനം പെട്രോളിയം ഉൽപന്നങ്ങളുടെ വിലവര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വിലവര്‍ധനവ് വെറും 5 ശതമാനം മാത്രമാണെന്ന നിലപാടാണ് ഹര്‍കിഷന്‍ സിംഗ് പുരി എടുത്തത്.

Read Also: കനത്ത മഴ; നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE