കനത്ത മഴ; നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്

By News Bureau, Malabar News
Heavy Rain alert
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. നാളെ (ഞായറാഴ്‌ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്‌തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ശക്‌തമായതോ അതിശക്‌തമായതോ ആയ മഴയ്‌ക്കും സാധ്യതയുണ്ട്.

അതേസമയം കേരള തീരത്ത് ഇന്ന് മൽസ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കേരള തീരത്ത്‌നിന്നും ആരും കടലില്‍ പോകരുതെന്ന് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിന് നിലവില്‍ തടസമില്ല.

Most Read: ഐപിഎൽ; ആദ്യജയം തേടി ചെന്നൈയും ഹൈദരാബാദും നേർക്കുനേർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE