ന്യൂഡെല്‍ഹി: നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്‌ക്കും സംസ്‌കാരിക ലോകത്തിനും നഷ്‌ടമാണെന്ന് മോദി ട്വീറ്റ് ചെയ്‌തു.
‘വൈവിധ്യമാർന്ന നടനായിരുന്നു നെടുമുടി വേണു. അദ്ദേഹം പ്രഗൽഭനായ എഴുത്തുകാരനും നാടകത്തിൽ അഭിനിവേശമുള്ള വ്യക്‌തിയും ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ-സംസ്‌കാരിക ലോകത്തിന് തീരാ നഷ്‌ടമാണ്’, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Shri Nedumudi Venu was a versatile actor, who could fill life into diverse roles across many genres. He was also a prolific writer and was passionate about theatre. His passing away is a loss to the world of films and culture. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) October 11, 2021
Most Read: മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു







































