മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു

By Web Desk, Malabar News
mullapperiyar-water level rose
Representational image
Ajwa Travels

കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്‌തതിന്റെ 126ആം വാർഷിക ദിനത്തിലാണ് പുതിയ സമര പ്രഖ്യാപനവുമായി സേവ് കേരള ബ്രിഗേഡ് രംഗത്തെത്തിയത്.

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്നാണ് ഇവരുടെ വാദം. നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 130 അടിയാക്കി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

അന്താരാഷ്‌ട്ര ഏജൻസിയെ നിയോഗിച്ച് അണക്കെട്ടിന്റെ ബല പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നു. ആവശ്യം ഉന്നയിച്ച് ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കെല്ലാം നിവേദനം സമർപ്പിച്ചു. സമരത്തിന്റെ അദ്യ പടിയായി എല്ലാ ജില്ലയിലും ബോധവത്ക്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കും. അതിനു ശേഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

 Read Also: മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE