സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തി; പ്രധാനാധ്യാപികയെ തടഞ്ഞ് സെക്യൂരിറ്റി, ഗേറ്റ് പൂട്ടി

കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരെയാണ് ചുരിദാർ ധരിച്ചെത്തിയതിനെ തുടർന്ന് സ്‌കൂൾ ഗേറ്റിന് മുന്നിൽ തടഞ്ഞത്.

By Senior Reporter, Malabar News
School Teacher Protest
ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിക്കുന്ന പ്രധാനാധ്യാപിക (Image Courtesy: Asianet News Online)
Ajwa Travels

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പരാതി നൽകിയത്. സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു.

തുടർന്ന് ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ച അധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസെത്തി ഗേറ്റ് തുറന്നതിന് ശേഷമാണ് അധ്യപികയ്‌ക്ക് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനായത്. സ്‌കൂൾ മാനേജർ അറിയിച്ചത് അനുസരിച്ചാണ് ഗേറ്റ് പൂട്ടിയതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണം.

മുൻപും ചുരിദാർ ധരിച്ച് വന്നപ്പോൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വസ്‌ത്രധാരണത്തെ കുറിച്ച് സംസാരം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സമാനമായ അവസ്‌ഥ സ്‌കൂളിലെ മറ്റ് അധ്യാപികമാരും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടീച്ചറോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.

സ്‌കൂളിൽ സാരിക്ക് പുറമെ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്ക് മുൻപേ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി നാലിനാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE