ന്യൂഡെൽഹി: വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മൽസരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം ജനങ്ങൾക്ക് തോന്നിപ്പിക്കാതിരിക്കാൻ ശ്രമിക്കും. അദ്ദേഹം വയനാട്ടിൽ ഇടയ്ക്കിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. വയനാട്ടുകാർ സന്തോഷത്തോടെയിരിക്കാൻ പരമാവധി ശ്രമിക്കും. നല്ല ജനപ്രതിനിധിയായിരിക്കാൻ ശ്രമിക്കും- പ്രിയങ്ക പറഞ്ഞു.
റായ്ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണുള്ളത്. റായ്ബറേലിയിലും അമേഠിയിലും വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാൻ കഴിയില്ല. ഞങ്ങൾ രണ്ടുപേരും റായ്ബറേലിയും വയനാട്ടിലും പ്രവർത്തിക്കും. ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ പരിഭ്രമം ഇല്ല- പ്രിയങ്ക കൂട്ടിച്ചേർത്തു.
Most Read| കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു