കാസർഗോഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും സമ്പർക്ക പരിശോധന വർധിപ്പിക്കണമെന്ന് കളക്‌ടർ ഭണ്ഡാരി സ്വാഗത് ചന്ദ് നിർദ്ദേശം നൽകി. ജില്ലയിൽ സമ്പർക്ക പരിശോധനയുടെ നിരക്ക് കുറവായതിന്റെ സാഹചര്യത്തിലാണ് നിർദ്ദേശം. സമ്പർക്ക പരിശോധനയിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മറ്റ് പ്രദേശങ്ങളെക്കാളും താഴെയാണെന്നതിനാൽ ഇവിടെ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.
ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്‌ടർ. അതേസമയം, ചട്ടഞ്ചാൽ പിഎച്ച്സിയുടെ പരിധിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 150 പേർക്ക് ആധാർ ലിങ്ക് ഇല്ലാത്തതിനാൽ കോവിഡ് വാക്‌സിനേഷൻ ലഭിക്കാത്ത പ്രശ്‌നം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദ്ദേശം നൽകി.
സ്‌പൈസ് ഹെൽത്ത് മുഘേന ജില്ലയിൽ നടത്തിയിരുന്ന കോവിഡ് പരിശോധന അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവുള്ളതിനാൽ ജില്ലയിലെ പരിശോധനാ സൗകര്യം കേന്ദ്ര സർവകലാശാല ലാബിൽ മാത്രമായി ചുരുക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ യോഗത്തിൽ അറിയിച്ചു.
Most Read: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; 10 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത







































