പൊന്നാനി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ നടന്നു. ചന്തപ്പടി പോസ്റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ കോൺഗ്രസ്സ് നേതാവ് എംവി ശ്രീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
അഡ്വ. കെ.ശിവരാമൻ കർഷക വിരുദ്ധ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. നെബീൽ നൈതല്ലൂർ ആദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.എ ജോസഫ്, പുന്നക്കൽ സുരേഷ്, പവിത്ര കുമാർ, അബു കാളമ്മൽ, സന്തോഷ് കടവനാട്, C. ജാഫർ, പ്രതീപ് കാട്ടിലായിൽ, ഫസലുറഹ്മാൻ, വിബീഷ്, സുജീർ, ആർവി മുത്തു, സോമൻ, ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
Most Read: നിയമം കയ്യിലെടുത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വനിതാ ആക്റ്റിവിസ്റ്റുകൾ







































