ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. മുരളീധരനെതിരായ ആരോപണത്തില്‍ വസ്‌തുത ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. യു എ ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പരാതി തള്ളിയത്.
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ പ്രസിഡണ്ട് സലീം മടവൂരായിരുന്നു പരാതി നല്‍കിയത്. വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് സ്‌മിതാ മേനോനെ പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്നായിരുന്നു പരാതി.
Read also: വിവാദം കാരണം വില്‍പ്പന കൂടി; തനിഷ്‌ക് പരസ്യ നിര്‍മാതാക്കള്‍