പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ്; സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു

By Trainee Reporter, Malabar News
Provident fund fraud
Ajwa Travels

കണ്ണൂർ: അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ഓഫിസിലെ ക്ളർക്ക് സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കാനഡയിലേക്ക് കടന്ന ഇയാളെ പിടികൂടാൻ സംസ്‌ഥാന ക്രൈം ബ്രാഞ്ച് ബ്ളൂ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് കാട്ടിയതിന് സുബിൻ രാജിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സുബിൻ രാജ് രണ്ട് ലക്ഷത്തിലേറെ രൂപയാണ് തട്ടിയത്. അഴീക്കോട് ഗവ.ഹൈസ്‌കൂളിലെ ഒമ്പത് അധ്യാപകരുടെ പണം വ്യാജരേഖ ചമച്ച് തട്ടിയെടുത്തതെന്ന് വ്യക്‌തമായതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്. 2008 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ശമ്പള ബില്ലിൽ പണം പിടിച്ചതായി കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

മാസങ്ങൾക്ക് ശേഷം അധ്യാപകർ പിഎഫ് കാർഡ് കിട്ടി പരിശോധിച്ചപ്പോഴാണ് പണമടച്ചില്ലെന്ന് വ്യക്‌തമായത്‌. അധ്യാപകർ പരാതി നൽകിയതോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ അടക്കമുള്ളവർ സ്‌കൂളിലെത്തി പരിശോധിച്ചപ്പോഴാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. ക്രമക്കേട് വ്യക്‌തമായതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

Most Read: ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE