ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം

By Team Member, Malabar News
Air Pollution Increased In Delhi After Diwali Celebration
Ajwa Travels

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യ തലസ്‌ഥാനത്ത് വായുമലിനീകരണം രൂക്ഷം. ഡെൽഹിയിൽ മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് ഉയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്‌ഥിതിയായ 600ന് മുകളിലെത്തിയത്.

ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, മിക്കയിടങ്ങളിലും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യ തലസ്‌ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷം കൂടെ കഴിഞ്ഞതോടെ 600 കടന്നത്.

ഡെൽഹിക്ക് ഒപ്പം തന്നെ അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മലിനീകരണ മീറ്റർ(പിഎം) 2.5ന്റെ സാന്ദ്രത 999 ആയിരുന്നു. ഡെൽഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയർന്ന പരിധിയാണ് ഇത്. ഫരീദാബാദ്(424), ഗാസിയാബാദ്(442), ഗുഡ്ഗാവ്(423), നോയിഡ(431) എന്നീ അയൽ നഗരങ്ങളിലാണ് ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.

Read also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE