പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്‌ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌ജിയുടെ ആറാം ഫ്രഞ്ച് കിരീടമാണിത്. അതേസമയം ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി രണ്ടാം സ്‌ഥാനത്താണ്. ലീഗില്‍ 80 പോയിന്റുമായി ലില്ലെയാണ് ഒന്നാമത്.
പിഎസ്‌ജിക്കായി ഇക്കാർഡിയാണ് സ്‌കോറിംഗ് തുടങ്ങി വച്ചത്. പിന്നീട് മൊണാക്കോ സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പിഎസ്‌ജി ഗോളി നവാസ് അവർക്ക് യാതൊരു അവസരവും നൽകിയില്ല. എംബാപ്പെ അവസാന സമയത്ത് ഗോൾ നേടിയതോടെ കിരീടം പിഎസ്‌ജി ഉറപ്പിക്കുകയായിരുന്നു. മൗറീഷ്യോ പോച്ചെറ്റിനോ സീസണിലെ ക്ളബിന്റെ രണ്ടാമത്തെ ട്രോഫിയിലേക്കാണ് നയിച്ചത്. തോമസ് ടുഷേലിൽ നിന്ന് സീസണിന്റെ പകുതിയിലാണ് അദ്ദേഹം ചുമതലയേറ്റത്.
Read Also: യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്






































