യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്

By Trainee Reporter, Malabar News
Ajwa Travels

എമീലിയ: യുവതാരങ്ങളുടെ മിന്നും പ്രകടനത്തിൽ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1ന് കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ ഡെജൻ കുളുസ്‌വേസ്‌കിയുടെയും ഫെഡറികോ കിയെസയുടെയും പ്രകടനമാണ് യുവന്റസിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്.

കളിയുടെ 31ആം മിനിട്ടിൽ യുവന്റസ് ലീഡെടുത്തു. മക്കെന്നിയുടെ പാസ് സ്വീകരിച്ച് കുളുസ്‌വേസ്‌കിയാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. എന്നാൽ 41ആം മിനിട്ടിൽ റസ്‌ലാൻ മലിനോവ്‌സ്‌കിയുടെ ഗോളിലൂടെ അറ്റ്ലാന്റ യുവന്റസിന് ഒപ്പമെത്തി. രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ 73ആം മിനിട്ടിൽ കിയെസ, യുവന്റസിന്റെ വിജയഗോൾ നേടി. 88ആം മിനിട്ടിൽ അറ്റ്ലാന്റയുടെ റാഫേൽ ടൊലോയ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ 10 പേരുമായാണ് അറ്റ്ലാന്റ മൽസരം പൂർത്തിയാക്കിയത്.

യുവന്റസിന്റെ 14ആം കോപ്പ ഇറ്റാലിയ കിരീടമാണിത്. ക്രിസ്‌റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാനുള്ള ഏക കിരീടവും ഇതിലൂടെ യുവന്റസ് സ്വന്തമാക്കി.

Read also: ‘എല്ലാം പൂർണതയോടെ ചെയ്യുന്നയാൾ’; കോട്ടയം നസീര്‍ വരച്ച ‘ഈശോ’യിലെ ചിത്രവുമായി ജയസൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE