‘എല്ലാം പൂർണതയോടെ ചെയ്യുന്നയാൾ’; കോട്ടയം നസീര്‍ വരച്ച ‘ഈശോ’യിലെ ചിത്രവുമായി ജയസൂര്യ

By Staff Reporter, Malabar News
jayasurya_kottayam nazeer
Ajwa Travels

മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് കോട്ടയം നസീര്‍. മിമിക്രിയിലൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ കോട്ടയം നസീര്‍ ചിത്രം വരയിലൂടെയും നമ്മെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ജയസൂര്യ തനിക്ക് നസീര്‍ വരച്ചു തന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ താരത്തിന്റെ ചിത്രകലാ പ്രാവീണ്യം വീണ്ടും ചർച്ചയാവുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഈശോ’യുടെ മോഷന്‍ പോസ്‌റ്ററിലെ ജയസൂര്യയുടെ ചിത്രമാണ് കോട്ടയം നസീര്‍ വരച്ചത്. സ്‌റ്റേജില്‍ താരങ്ങളെ അവതരിപ്പിക്കുമ്പോൾ ആയാലും ചിത്രങ്ങള്‍ വരയ്‌ക്കുമ്പോൽ ആയാലും കോട്ടയം നസീര്‍ എന്നും 100 ശതമാനം പൂര്‍ണതയോടെ മാത്രമേ ചെയ്യൂ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

മാത്രവുമല്ല ‘ഈശോ’യുടെ അണിയറ പ്രവര്‍ത്തകനായി നസീര്‍ ഇക്കയും ഉണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുമെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ ഒരു ശിഷ്യന്‍ എന്ന നിലയ്‌ക്ക് അദ്ദേഹം വരച്ച ഈ ചിത്രം പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് സമര്‍പ്പിക്കുകയാണെന്നും ചിത്രത്തോടൊപ്പം ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രവുമായാണ് ഇത്തവണ നാദിര്‍ഷാ എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മിക്കുന്ന ‘ഈശോ’യുടെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പുറത്തിറക്കിയത്. സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയെ കൂടാതെ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. നിലവിൽ ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. റോബി വര്‍ഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ഈണം പകരുന്നത് നാദിര്‍ഷാ തന്നെയാണ്.

Read Also: പുതുമുഖങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ല? മറുപടി പറഞ്ഞ് പിണറായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE