ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 5.39നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നത്. പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അപൂർവമാണ്. ആദ്യ രണ്ടുഘട്ടം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെങ്കിലും മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.
അഞ്ച് നൂതന ഇമേജിങ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിൽ ഉണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി സജ്‌ജമാക്കിയ ഉപഗ്രമായിരുന്നു ഇത്. ഐഎസ്‌ആർഒയുടെ 101ആംമത്തെ വിക്ഷേപണവും, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63ആംമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!