പുതുക്കാട്: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി പുതുക്കാട് പഞ്ചായത്തില്‍ സാംസ്‌കാരിക നിലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ സൗകര്യമൊരുക്കാന്‍ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യ വിഭാഗത്തിന്റെ അടിസ്‌ഥാനത്തില്‍ ചേര്‍ന്ന വാര്‍ഡ് തല റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ആദ്യം ഒമ്പതാം വാര്‍ഡിലാണ് സജ്ജീകരണങ്ങള്‍ തയ്യാറെടുക്കുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ നിലവില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ചാണ് കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കാറുള്ളത്.
Malabar News: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്
ഈ സമയം വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഗികള്‍ക്ക് ടെലി മെഡിസിന്‍ സൗകര്യവും ഇവിടെ സജ്ജീകരിക്കും. ഈ താമസ സൗകര്യം ഒരുക്കുന്നത് കോവിഡ് ചികില്‍സക്കായി ചികില്‍സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും വരെയാകും.

































