വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്റ്റര്‍ക്കും യുഡിഎഫ് പരാതി നല്‍കി.

നിറമരുതൂര്‍ പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതായി ആണ് പരാതി. അതേസമയം, പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറയിച്ചു.

പഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ നിന്ന് 20 വര്‍ഷം മുന്‍പ് താമസം മാറിപ്പോയവര്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി യുഡിഎഫ് ആരോപിച്ചു. കൂടാതെ ജനന തീയതി മറച്ച് വച്ച് 15 ഓളം പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവും പരാതിയിലുണ്ട്.

മാത്രവുമല്ല ഇതേ വാര്‍ഡിലെ യുഡിഎഫ് പ്രവര്‍ത്തകരെ രാഷ്‌ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി സെക്രട്ടറിയെ കൂട്ടുപിടിച്ച് ഒഴിവാക്കിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.

Read Also: രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച വയനാട്ടില്‍ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE