പാലാ യുഡിഎഫിൽ തർക്കം; യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി

ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്‌റ്റാൻഡ്‌ വിട്ടുനൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

By Senior Reporter, Malabar News
pala municipality

കോട്ടയം: പാലാ യുഡിഎഫിൽ വീണ്ടും തർക്കം. നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്‌റ്റാൻഡ്‌ വിട്ടുനൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. എന്നാൽ, എൽഡിഎഫ് കൗൺസിലർമാരുടെ പിന്തുണയോട് കൂടി കൗൺസിൽ അജണ്ട പാസാക്കുകയിരുന്നു. ഇതോടെയാണ് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയത്. തുടർന്ന് സ്വതന്ത്രർക്ക് നൽകുന്ന പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു.

നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ ബിന്ദു പുളിക്കക്കണ്ടവും ബിജുവും കൗൺസിലിൽ പങ്കെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് എൽഡിഎഫും സ്വതന്ത്രരും തമ്മിലുള്ള ഒത്തുകളിയാണെന്നും കൗൺസിലർമാർ ആരോപിച്ചു. എന്നാൽ, വ്യക്‌തിപരമായ കാരണത്താലാണ് ഇരുവരും യോഗത്തിൽ എത്താതിരുന്നതെന്ന് ചെയർപേഴ്‌സൻ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

സ്വതന്ത്ര കൂട്ടായ്‌മയിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ നേരത്തെ പറഞ്ഞിരുന്നു. ചെയർപേഴ്‌സൻ ദിയ പുളിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർമാർക്കെതിരെ മോഷണം ഉൾപ്പടെ ആരോപിച്ചിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE