നിയമലംഘനം; രണ്ടായിരത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്ത് ഖത്തർ

By Team Member, Malabar News
Qatar Police Seized more than 2000 vehicles
Ajwa Travels

ദോഹ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ നിന്നും രണ്ടായിരത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. റമദാൻ മാസത്തിലാണ് ഇത്രയദിനം വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

വാഹനങ്ങളില്‍ നിന്ന്  അമിത ശബ്‍ദമുണ്ടാക്കുക, പൊതു നിരത്തുകളില്‍ സാഹസിക അഭ്യാസങ്ങളിലേര്‍പ്പെടുക, മൽസരയോട്ടം നടത്തുക എന്നീ നിയമലംഘനങ്ങളെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി ജനറല്‍ ട്രാഫിക്  ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.

ജനവാസ മേഖലകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നവരെക്കുറിച്ചുള്ള നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചു. ഇത്തരക്കാരെ പിടികൂടാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പട്രോളിങ് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Read also: എയിംസ് കോഴിക്കോട്; നടപടികൾ വേഗത്തിലാക്കി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE