ഹരിയാന: സംസ്‌ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ സഹോദരനുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്‌ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ അശോക് കുമാറിനെതിരെയാണ് ഹരിയാന സർക്കാർ നടപടി എടുത്തത്.
ഞായറാഴ്‌ച ഉച്ചക്ക് അംബാല കന്റോണ്‍മെന്റിലെ സിര്‍ഹിന്ദ് ക്ളബില്‍ സ്വകാര്യ ചടങ്ങിനെത്തിയ കപില്‍ വിജും ഡിഐജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ഡിഐജി അശോക് തന്നെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും ആരോപിച്ച് കപില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഉദ്യോഗസ്‌ഥന് എതിരെയുള്ള സർക്കാർ നടപടി.
Read also: ഭീഷണിക്ക് വഴങ്ങി ട്വിറ്റർ; കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കാൻ തുടങ്ങി