റഹ്‌മാൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘എതിരെ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തമിഴ് ചലച്ചിത്ര നിർമാണ സ്‌ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണിത്.
തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. തൊടുപുഴയിലെ ചന്ദ്രപ്പള്ളിൽ കോട്ടക്കവല ദേവീക്ഷേത്രത്തിൽ വച്ചുനടന്ന ചടങ്ങിലൂടെയായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം. ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, നടി ശാന്തികൃഷ്‌ണ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. നിർമാതാവ് രമേഷ് പിള്ള സ്വിച്ചോൺ കർമം നിർവഹിച്ചു. മണിയൻ പിള്ള രാജു ഫസ്‌റ്റ് ക്ളാപ് നൽകി.
റഹ്‌മാനും ഗോകുലിനും പുറമെ നമിതാ പ്രമോദ്, വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്‌ണ, കലാഭവൻ ഷാജോൺ, ഡോ. റോണി, ഇന്ദ്രൻസ്, കോട്ടയം രമേഷ്, ദേവി അജിത്ത്, രതീഷ് കൃഷ്‌ണ, അംബികാ മോഹൻ തമ്പിക്കുട്ടി കുര്യൻ, മച്ചാൻ സലിം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ തിരക്കഥാകൃത്ത് നിഷാദ് കോയയും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്.
Most Read: 5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം







































