5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം

By Desk Reporter, Malabar News
Huge sand sculpture of Santa Claus with 5,400 roses
Ajwa Travels

പുരി: 5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ മണൽ ശിൽപം ഒരുക്കി അന്താരാഷ്‌ട്ര സാൻഡ് ആർട്ടിസ്‌റ്റ് സുദർശൻ പട്‌നായിക്. ക്രിസ്‌തുമസ്‌ തലേന്ന് ഒഡീഷയിലെ പുരി ബീച്ചിൽ ആണ് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം ഒരുക്കിയത്.

“മെറി ക്രിസ്‌തുമസ്‌, കോവിഡ് മാർഗ നിർദ്ദേശങ്ങൾക്കൊപ്പം നിങ്ങളുടെ ക്രിസ്‌തുമസ്‌ ആസ്വദിക്കൂ” എന്ന സന്ദേശത്തോടൊപ്പം ആയിരുന്നു ചുവന്ന റോസാപ്പൂക്കളും മറ്റ് പൂക്കളും ഉപയോഗിച്ചുകൊണ്ട് സുദർശൻ മണലിൽ സാന്താക്ളോസിനെ നിർമിച്ചത്.

50 അടി നീളവും 28 അടി വീതിയുമുള്ള സാന്താക്ളോസിന്റെ നിർമാണത്തിനായി രണ്ട് ദിവസവും അലങ്കാരങ്ങൾ പൂർത്തിയാക്കാൻ എട്ട് മണിക്കൂറും എടുത്തു. അദ്ദേഹത്തിന്റെ സാൻഡ് ആർട്ട് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ആണ് ഇത് പൂർത്തിയാക്കിയത്.

“ഇത് ഒരു പുതിയ റെക്കോർഡ് സൃഷ്‌ടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”-പത്‌മശ്രീ അവാർഡ് ജേതാവ് കൂടിയായ സുദർശൻ പട്‌നായിക് പറഞ്ഞു.

Most Read:  ഒമൈക്രോൺ ഉൽഭവത്തിന് പിന്നിൽ എച്ച്ഐവി?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE